Latest News

മഴ: ഹൈദരാബാദില്‍ മതില്‍ ഇടിഞ്ഞുവീണ് 9 പേര്‍ മരിച്ചു

തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു.

മഴ: ഹൈദരാബാദില്‍ മതില്‍ ഇടിഞ്ഞുവീണ് 9 പേര്‍ മരിച്ചു
X

ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്ന് ചുറ്റു മതില്‍ ഇടിഞ്ഞ് കുടിലുകള്‍ക്കു മുകളില്‍ വീണ് ഒമ്പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് കുടിലുകള്‍ക്കു മുകളിലേക്കാണ് ചുറ്റുമതില്‍ വീണത്. മരണപ്പെട്ടവരില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടും.

തെലങ്കാനയിലും അയല്‍ രാജ്യമായ ആന്ധ്രാപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.

തെലങ്കാനയിലെ 14 ജില്ലകളെ കനത്ത മഴ ബാധിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി വാഹന ഗതാഗതം തടസ്സപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു.

Next Story

RELATED STORIES

Share it