Latest News

8 ആഴ്ചക്കുള്ളില്‍ പരാതിപരിഹാര ഓഫിസറെ നിയമിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ

8 ആഴ്ചക്കുള്ളില്‍ പരാതിപരിഹാര ഓഫിസറെ നിയമിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഐടി മന്ത്രാലയവും ട്വിറ്റര്‍ ഇന്ത്യയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവ്. എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ പരാതി പരിഹാര ഓഫിസറെ നിയമിക്കുമെന്ന് ട്വിറ്റര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ഒരു സ്ഥിരം ഓഫിസറെ നിയമക്കാനുള്ള ശ്രമത്തിലാണെന്നും അതേ ഓഫിസര്‍ രാജ്യത്തെ ഒരു പ്രത്യേക ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രാജ്യത്തെ ഐടി നിയമത്തിനനുസരിച്ച് സ്വന്തം നയം പുനക്രമീകരിക്കാത്തതില്‍ ട്വിറ്ററിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പരാതി പരിഹാര ഓഫിസറെ നിയമിച്ചില്ലെങ്കില്‍ രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുകയില്ലെന്ന് ഐടി മന്ത്രാലയവും മുന്നറിയിപ്പുനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it