Latest News

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 7.6 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെത്തി

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 7.6 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെത്തി
X

താനൂര്‍: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി താനൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തുള്ള താനൂര്‍ എന്ന സ്ഥലനാമ ബോര്‍ഡിനു സമീപം മതില്‍ക്കെട്ടിനരികില്‍ ഉടമസ്ഥനില്ലാതെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ഷോള്‍ഡര്‍ ബാഗില്‍ അടക്കം ചെയ്ത 7.6 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സുര്‍ജിത് കെ എസും പാര്‍ട്ടിയും ചേര്‍ന്ന് കേസാക്കിയിട്ടുള്ളതും ആയത് തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കിയതില്‍ U/s 20(b)ii(B) of NDPS Act പ്രകാരം NDPS CR. 97/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. തത്സമയം ബാഗിന്റെ ഉടമസ്ഥനെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിശോധനയില്‍ തിരൂര്‍ ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ കെ എം സുനില്‍കുമാര്‍, ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ ഗോകുല്‍ദാസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷിജിത്ത് എം കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍ എ വി, വിഷ്ണു എം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it