കൊവിഡ് 19: മുംബൈയില്‍ 748 പുതിയ കേസുകള്‍; ആകെ രോഗികളുടെ എണ്ണം 11,967
BY BRJ8 May 2020 6:18 PM GMT
X
BRJ8 May 2020 6:18 PM GMT
മുംബൈ: കൊവിഡ് 19 വ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന നഗരങ്ങളിലൊന്നായ മുംബൈയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 748 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 11,967 ആയി ഉയര്‍ന്നു.
ഇതുവരെ 2,589 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. മരണസംഖ്യ 462 ആയതായി ഗ്രെയ്റ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ഇതുവരെ 19,063 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 56,342 ആയി മാറി. 16,540 പേര്‍ രോഗവിമുക്തി നേടി. 1886 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT