Latest News

ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ 73 ശതമാനവും മുസ്‌ലിം, ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍

ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം ദലിതുകളെ ജയിലില്‍ അടച്ചിട്ടുള്ളത്. 17995 ദലിതുകളെയാണ് ഇവിടെ വിവിധ ജയിലുകളിലായി അടച്ചത്.

ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ 73 ശതമാനവും മുസ്‌ലിം,  ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ അധികവും മുസ്‌ലിം, ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ജയില്‍പ്പുള്ളികളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജയിലില്‍ അടക്കപ്പെട്ടവരില്‍ 73 ശതമാനം പേരും ദലിത്, ഗോത്രവര്‍ഗ്ഗ, മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജനസംഖ്യാപരമായ അനുപതത്തെക്കാള്‍ ഉയര്‍ന്നതാണ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള ജയില്‍പ്പുള്ളികളുടെ എണ്ണം.

ആകെ ജയില്‍പ്പുള്ളികളില്‍ 21.7 ശതമാനം ദലിതുകള്‍ ആണ്. ജയിലികളില്‍ അടക്കപ്പെട്ട പട്ടികജാതിക്കാരുടെ ശതമാനം 2011ല്‍ 16.6 ആയിരുന്നത് 2020 ആയപ്പോഴേക്കും 21.7 ആയി ഉയര്‍ന്നു.ജന സംഖ്യയില്‍ 8.6 ശതമാനം മാത്രമുള്ള ആദിവാസികളില്‍ നിന്നുള്ളവര്‍ ആകെ ജയില്‍പ്പുള്ളികളുടെ 13.6 ശതമാനമുണ്ട്.

വിചാരണത്തടവുകാരായി ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ 20.9 ശതമാനവും മുസ്‌ലിംകളാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം ദലിതുകളെ ജയിലില്‍ അടച്ചിട്ടുള്ളത്. 17995 ദലിതുകളെയാണ് ഇവിടെ വിവിധ ജയിലുകളിലായി അടച്ചത്.

Next Story

RELATED STORIES

Share it