Latest News

എറണാകുളത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കൊച്ചി: എറണാകുളം ജില്ലയില്‍ സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 7 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മെയ് 31 ന് ദുബയ് -കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂണ്‍ 1ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശിക്കും, ജൂണ്‍ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള അഹമ്മദാബാദ് സൃദശിക്കും, അതേ വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസ്സുള്ള തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 8 ന് മുംബൈയില്‍ നിന്നും ട്രയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ 21 വയസ്സുള്ള കടവന്ത്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ 2 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലാണ്. ഇവര്‍ 3 പേരും മുബൈയില്‍ നിന്നും ട്രയിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് വന്നവരാണ്. ഇതുകൂടാതെ ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് വിമാനമാര്‍ഗമെത്തിയ 39 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും ഡല്‍ഹിയില്‍ നിന്നും ട്രയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസ്സുള്ള പാലക്കാട് സ്വദേശിനിയും ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള കോട്ടയം സ്വദേശിയും ജില്ലയില്‍ ചികില്‍സയിലുണ്ട്.

മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള തൃശ്ശൂര്‍ സ്വദേശിയും, ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശിയും, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗമുക്തി നേടി.

ഇന്ന് 885 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11656 ആണ്. ഇതില്‍ 9788 പേര്‍ വീടുകളിലും, 637 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1231 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 123 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 70 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 66 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികില്‍സയിലുള്ളത്.

ഇന്ന് ജില്ലയില്‍ നിന്നും 210 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 179 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 348 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it