- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് എഴു പേര്‍ക്കു കൂടി കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍ സ്വദേശിനി (29), കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍നിന്നും ഒരാള്‍ മുംബൈയില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇവര്‍ ആറു പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏഴാമത്തെയാള്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവര്‍:
1. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
2. കുവൈറ്റില്‍ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
3. മുംബൈയില്‍നിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
4. റിയാദില്‍നിന്ന് ജൂണ്‍ 10 ന് എത്തിയ പാമ്പാടി സ്വദേശി (52). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
5. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
6. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
7. പള്ളിക്കത്തോട് സ്വദേശി (70). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എറണാകുളത്തെ ആശുപത്രിയില്‍ സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോട്ടയത്തെ ആശുപത്രിയില്‍ തുടര്‍ ചികില്‍സ നടത്തി. തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം പരിശോധിച്ചുവരികയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















