Latest News

കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപയും നികുതിയും

കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപയും നികുതിയും
X

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപയും നികുതിയും ഈടാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല. സ്വകാര്യ സംവിധാനങ്ങള്‍ വഴിയാണ് അത് ലഭിക്കുക. കൊവിഡ് കരുതല്‍ ഡോസ് ഞായറാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങള്‍ വാക്‌സിന് പണം നല്‍കേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കരുതല്‍ ഡോസ് സൗജന്യമായാണ് നല്‍കിയിരുന്നത്.

ജൂണോടെ കൊവിഡ് വ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്.

രാജ്യത്തെ 15 വയസ്സിനുമുകളില്‍ 96 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് ലഭിച്ചു.

പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ശ്രദ്ധയില്‍പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്.

നാലുമാസംവരെയാണ് ബൂസ്റ്റര്‍ ഡോസിന് പ്രതിരോധം നല്‍കാനാവുക. ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാള്‍ ദോഷംചെയ്‌തേക്കാമെന്ന യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ മുന്നറിപ്പുണ്ട്.

Next Story

RELATED STORIES

Share it