Latest News

കടം വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മരിക്കണമെന്ന്; ലോണ്‍ റിക്കവറി ഏജന്റുമാരുടെ പീഡനത്തെ തുടര്‍ന്ന് 60 കാരി ജീവനൊടുക്കി

കടം വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മരിക്കണമെന്ന്; ലോണ്‍ റിക്കവറി ഏജന്റുമാരുടെ പീഡനത്തെ തുടര്‍ന്ന് 60 കാരി ജീവനൊടുക്കി
X

ബെംഗളൂരു: ലോണ്‍ റിക്കവറി ഏജന്റുമാരുടെ പീഡനത്തെ തുടര്‍ന്ന് 60 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു രാമനഗരയിലെ തിമ്മിയാനതൊടി ഗ്രാമത്തില്‍ താമസിക്കുന്ന യശോദാമ്മ ജീവനൊടുക്കിയത്.

ഏഴ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നായി 4.82 ലക്ഷം രൂപ യശോദാമ്മ വായ്പ എടുത്തിരുന്നതായി യശോദാമ്മയുടെ മകന്‍ കുമാര്‍ പറയുന്നു. ലോണിന്റെ തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐകള്‍) കൃത്യമായി അടച്ചിരുന്നങ്കിലും ഒരു ഒരു മാസത്തേക്ക് അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും കുമാര്‍ പറഞ്ഞു.

ഇതിനേ തുടര്‍ന്ന് മൈക്രോഫിനാന്‍സിലെ ഏജന്റുമാര്‍ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദാമ്മയുടെ വീട്ടിലെത്തി. വായ്പ തിരിച്ചടയ്ക്കാമെന്ന് യശോദാമ്മ പറഞ്ഞെങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ വകയില്ലാത്തപ്പോള്‍ എന്തിനാണ് വായ്പയെടുത്തതെന്ന് ചോദ്യം ചെയ്ത ഏജന്റുമാര്‍ അവരെ അസഭ്യം പറയുകയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിഷമം സഹിക്കാനാവാതെ യശോദാമ്മ ജീവനൊടുക്കുകയായിരുന്നു.

കടം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ മരിക്കാന്‍ അമ്മയോട് ഏജന്റുമാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ ഏഴ് മൈക്രോഫിനാന്‍സ് കമ്പനി ഏജന്റുമാര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 108 (ആത്മഹത്യ പ്രേരണ), 190 (നിയമവിരുദ്ധമായി സംഘം ചേരല്‍) എന്നിവ പ്രകാരം പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it