Latest News

5 ജി ഈ വര്‍ഷം; ചിപ്പ് പിടിപ്പിച്ച പാസ്‌പോര്‍ട്ട് ഉടന്‍

5 ജി ഈ വര്‍ഷം; ചിപ്പ് പിടിപ്പിച്ച പാസ്‌പോര്‍ട്ട് ഉടന്‍
X

ന്യൂഡല്‍ഹി; ധനമന്ത്രി സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.

2022 സാമ്പത്തിക വര്‍ഷം 5 ജി മൊബൈല്‍ സര്‍വീസ് ആരംഭിക്കും.

പ്രത്യേക സാമ്പത്തിക മേഖലാ നിയമം ഉടന്‍ പൊളിച്ചെഴുതും. പകരം എന്റര്‍പ്രൈസുകളുടെയും ഹബുകളുടെയും വികസനത്തിനുവേണ്ടി പുതിയ നിയമനിമാ

ണം നടത്തും. കയറ്റുമതി രംഗത്തെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

താമസിയാതെ രാജ്യത്ത് ഇ പാസ്‌പോര്‍ട്ട് കൊണ്ടുവരും. ചിപ്പ് പിടിപ്പിച്ച തരം പാസ്‌പോര്‍ട്ടായിരിക്കും ലഭ്യമാക്കുക.

അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. യാത്രക്കാരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കും.

എമര്‍ജന്‍സി ക്രഡിറ്റ് ലൈന്‍ ഗാരന്‍ഡി സ്‌കീം അടുത്ത മാര്‍ച്ച് 2023വരെ നീട്ടും.

Next Story

RELATED STORIES

Share it