ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 54 കാരന് അറസ്റ്റില്‍

ചാവക്കാട്: തൃശൂരില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പോലിസ് ഇന്‍സ്പെക്ടര്‍ കെ എസ് സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഫേസ്ബുക്ക് വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി, ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.
ഇയാള്‍ മുമ്പ് ഒരു വിവാഹം കഴിച്ചതാണ്. ഇക്കാര്യം പ്രതി യുവതിയില്‍ നിന്നും മറച്ചുവെച്ചു. പീഡനത്തിന് പുറമെ യുവതിയില്‍ നിന്നും വന്‍ തുകയും സ്വര്‍ണവും പദ്മനാഭന് തട്ടിയെടുത്തു. ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കുകയും ചെയ്തില്ല.
ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി പോലിസിനെ സമീപിച്ചത്. പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാവക്കാടു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ എസ് സിനോജ്, എ എം യാസിര്‍, സിപിഒ എം ഗീത, സിപിഒമാരായ ജെ വി പ്രദീപ്, ജയകൃഷ്ണന്, ബിനില്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT