മദ്യലഹരിയില്‍ ബന്ധുക്കള്‍ ഏറ്റുമുട്ടി; 50കാരന്‍ വെട്ടേറ്റു മരിച്ചു
കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്.
BY SRF22 Aug 2021 12:20 PM GMT

X
SRF22 Aug 2021 12:20 PM GMT
കല്‍പ്പറ്റ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. വൈകീട്ട് ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.
കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Next Story
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള് ഉള്ക്കടലിലെ ന്യൂനമര്ദ്ദം ശക്തിപ്പെട്ടു: വടക്കന് കേരളത്തില് ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില് മസ്ജിദ് തകര്ത്ത സംഭവം: കോണ്ഗ്രസ്, എംബിടി നേതാക്കള്...
5 Aug 2022 10:31 AM GMTമധ്യപ്രദേശില് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര് മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT