Latest News

ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 50 ശതമാനം വര്‍ധന

ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 50 ശതമാനം വര്‍ധന
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച കൊവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപോര്‍ട്ട്. 2,716 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിനുശേഷം അനുഭവപ്പെടുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്.

മെയ് 21ന് 3009 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു മരണവും രേഖപ്പെടുത്തി. 4.76 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക്. 256 മരണവും രേഖപ്പെടുത്തി.

വെളളിയാഴ്ച 1,796 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമായി. വ്യാഴാഴ്ച അത് 1,313ആയിരുന്നു. പോസ്റ്റിവിറ്റി നിരക്ക് 2.44 ശതമാനവും രേഖപ്പെടുത്തി.

ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതെന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ച് 25,108 പേര്‍ മരിച്ചു.

ബുധനാഴ്ചയും ചൊവ്വാഴ്ചയും സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ യഥാക്രമം 923, 496 എന്നിവയായിരുന്നു.

കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it