Latest News

ഹര്‍ ഘര്‍ തിരംഗ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തത് 6 കോടി സെല്‍ഫികള്‍

ഹര്‍ ഘര്‍ തിരംഗ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തത് 6 കോടി സെല്‍ഫികള്‍
X

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാംപയിന്റെ ഭാഗമായി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തത് 6 കോടിയോളം സെല്‍ഫികള്‍. സാംസ്‌കാരിക വകുപ്പാണ് പൊതുജനങ്ങളോട് ദേശീയപതാകക്കു മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇതെന്ന് സാംസ്‌കാരികവകുപ്പ് അറിയിച്ചു.

ഹര്‍ ഘര്‍ തിരംഗ കാംപയിന്റെ ഭാഗമായി സെല്‍ഫികള്‍ അപ് ലോഡ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജൂലൈ 22ാം തിയ്യതി ആവശ്യപ്പെട്ടിരുന്നു.

'അഞ്ച് കോടി സെല്‍ഫികള്‍ അപ് ലോഡ് ചെയ്യപ്പെട്ടുവെന്നത് വലിയ നേട്ടാണ്' എന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെ 8 മണിയോടെയാണ് 6,03,33,970 സെല്‍ഫികള്‍ അപ് ലോഡ് ചെയ്ത് കഴിഞ്ഞത്. സെല്‍ഫികള്‍ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും സാംസ്‌കാരിക വകുപ്പ് നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it