Latest News

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 5 മരണം

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 5 മരണം
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് 5 പേര്‍ കൂടി മരിച്ചു. രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 365 ആയി. 386 സ്വദേശികള്‍ അടക്കം 631 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 49,303 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

ഇന്ന് 667 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 39,276 ആയി. ആകെ 9,036 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 144 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.

ഇന്നത്തെ രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 142 ,അഹമദി 197, ഹവല്ലി 104, കേപിറ്റല്‍ 59, ജഹറ 129.

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സബാഹിയ 22, വാഹ 22 , അര്‍ദ്ദിയ 27, സുലൈബിയ താമസ പ്രദേശം 23, ദഹര്‍ 22, സബാഹ് സാലെം 22.

Next Story

RELATED STORIES

Share it