Latest News

കുട്ടിയെ തട്ടിക്കൊണ്ടു പോയി 90,000 രൂപയ്ക്ക് വിറ്റു; അമ്മാവന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ടു പോയി 90,000 രൂപയ്ക്ക് വിറ്റു; അമ്മാവന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
X

മുംബൈ: കുട്ടിയെ തട്ടിക്കൊണ്ടു പോയി 90,000 രൂപയ്ക്ക് വിറ്റ കേസില്‍ അമ്മാവന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കിഴക്കന്‍ സാന്താക്രൂസിന് അടുത്തുള്ള വക്കോലയിലാണ് സംഭവം.

അര്‍ധരാത്രിയോടെ കുട്ടിയുടെ മാതൃസഹോദരനും അമ്മായിയും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ 90,000 രൂപയ്ക്ക് കുട്ടിയെ ഒരാള്‍ക്ക് വില്‍ക്കുകയും, അയാള്‍ പിന്നീട് കുട്ടിയെ മറ്റൊരാള്‍ക്ക് 1,80,000 രൂപയ്ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. പന്‍വേലിലാണ് കുട്ടി ഉള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് അവിടെയെത്തി കുട്ടിയെ രക്ഷിച്ചു. കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it