Latest News

കാലിത്തൊഴുത്തില്‍ നിര്‍മിക്കാന്‍ പിഡബ്ല്യുഡി വക 42.90 ലക്ഷം!; കുടുംബസ്‌നേഹമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്നും വിടി ബല്‍റാം

'കുടുംബസ്‌നേഹമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്‌തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ?'

കാലിത്തൊഴുത്തില്‍ നിര്‍മിക്കാന്‍ പിഡബ്ല്യുഡി വക 42.90 ലക്ഷം!; കുടുംബസ്‌നേഹമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്നും വിടി ബല്‍റാം
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42.90 ലക്ഷം രൂപ മുടക്കി കാലിത്തൊഴുത്ത് നിര്‍മ്മിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട ഉത്തരവിന്റെ കോപ്പി മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പരോക്ഷ പരിഹാസവും കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചു. 'ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് ഉണ്ടാക്കാന്‍ പിഡബ്ല്യുഡി വകുപ്പ് വക 42.90 ലക്ഷം രൂപ!. കുടുംബസ്‌നേഹമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്‌തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ?' എന്ന കുറിപ്പോടെയാണ് ബല്‍റാമിന്റെ പോസ്റ്റ്. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ എസ്റ്റിമേറ്റില്‍ ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലും പശുത്തൊഴുത്ത് പണിയുന്നതിനുമായി 42.90 ലക്ഷം അനുവദിച്ചു എന്നാണ്.

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്/ പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ നാല് വാഹനങ്ങള്‍ കൂടി വാങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാര്‍ണിവലുമാണ് വാങ്ങുന്നത്. നേരത്തെ വാങ്ങാന്‍ തീരുമാനിച്ച ടാറ്റ ഹാരിയറിന് പകരം കിയ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. നാല് വാഹനങ്ങള്‍ക്കും കൂടി 88,69,841 രൂപയാണ് വകയിരിത്തിയിരിക്കുന്നത്. കിയ കാര്‍ണിവലിന് മാത്രം 33,31,000 രൂപയാണ് വില. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കാതിരിക്കുകയും പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതത്തില്‍ കുറവുവരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ ആഡംബരം കുറയ്ക്കുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ മതിലും തൊഴുത്തും പണിയാനുള്ള തുക അനുവദിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്.

Next Story

RELATED STORIES

Share it