Latest News

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും ഡ്രൈവര്‍ക്കും രോഗബാധ

ഇടുക്കിയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും ഡ്രൈവര്‍ക്കും രോഗബാധ
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും പ്രസിഡന്റിന്റെ ഡ്രൈവര്‍ക്കുമാണ് ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചത്. 41 വയസ്സുള്ള രാജാക്കാട് സ്വദേശിക്കും ഉറവിടം വ്യക്തമല്ലാതെ രോഗബാധയുണ്ടായിട്ടുണ്ട്.

മറ്റുള്ളവരുടെ കണക്കുകള്‍ താഴെ:

സമ്പര്‍ക്കം

1. അയ്യപ്പന്‍കോവില്‍ സ്വദേശി (14)

2. കരിങ്കുന്നം സ്വദേശി (65)

3. കരിങ്കുന്നം സ്വദേശിനി (84)

4. കട്ടപ്പന സ്വദേശി (33)

5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി

6.കൊക്കയാര്‍ സ്വദേശിനി (24)

7.കുമളി സ്വദേശി (25)

8. കുമളി സ്വദേശി (53)

9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)

10. അയ്യപ്പന്‍കോവില്‍ സ്വദേശി (17)

11. അയ്യപ്പന്‍കോവില്‍ സ്വദേശിനി (45)

12. മൂന്നാര്‍ സ്വദേശി (80)

13. മൂന്നാര്‍ സ്വദേശിനി (33)

14. മൂന്നാര്‍ സ്വദേശി (59)

15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)

16.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)

17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)

18. ചെറുതോണി സ്വദേശി (46)

19. ചെറുതോണി സ്വദേശി (16).

ആഭ്യന്തരയാത്ര

1. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കല്‍ത്തൊട്ടി കാഞ്ചിയാര്‍ സ്വദേശി (30).

2.ശ്രീനഗറില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).

3. ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).

4. തെലുങ്കാനയില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി (22)

5. തെലുങ്കാനയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)

6. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി (26)

7.ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി (59)

8. തേനിയില്‍ നിന്നെത്തിയ കുമളി സ്വദേശിനി (30).

9. ഡിണ്ടിഗലില്‍ നിന്നെത്തിയ കുമളി സ്വദേശിനി (20).

10. ബാംഗ്ലൂരില്‍ നിന്നെത്തിയ കുമളി സ്വദേശി (30).

11. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (38)

12. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (25)

13. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (65)

14. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (45).

15. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (50).

16. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (13).

വിദേശത്ത് നിന്നെത്തിയവര്‍

1. മസ്‌കറ്റില്‍ നിന്നെത്തിയ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി സ്വദേശിനി (29).

2. റിയാദില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികള്‍.

Next Story

RELATED STORIES

Share it