Latest News

മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
X

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോവാദി നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പോലിസ്-സിആര്‍പിഎഫ് വിഭാഗവുമായി മാവോവാദികള്‍ ഏറ്റുമുട്ടിയത്. തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരില്‍ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. പ്രദേശത്ത് സേന വിഭാഗങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it