Latest News

പോണ്ടിച്ചേരിയില്‍ 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ ലാബുകള്‍ സജ്ജമാക്കും, ബീച്ച് റോഡുകള്‍ അടയ്ക്കും

പോണ്ടിച്ചേരിയില്‍ 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ ലാബുകള്‍ സജ്ജമാക്കും, ബീച്ച് റോഡുകള്‍ അടയ്ക്കും
X

പോണ്ടിച്ചേരി: സംസ്ഥാനത്ത് 383 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പോണ്ടിച്ചേരി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ 226 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലുള്ളത്. 149 പേരുടെ രോഗം ഭേദമായി. സര്‍ക്കാര്‍ കണക്കനുസരിച്ച് 8 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.

രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോണ്ടിച്ചേരിയിലെ രണ്ട് ആശുപത്രികളില്‍ കൂടെ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ ദിനംപ്രതി 30ഓളം പേര്‍ക്ക് പുതുതായി രോഗബാധയുണ്ടാവുന്നുണ്ടെന്ന കണക്ക് പുറത്തുവന്നശേഷം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗമാണ് തീരുമാനമെടുത്തത്. പോണ്ടിച്ചേരിയിലെ എല്ലാ സ്വകാര്യമെഡിക്കല്‍ കോളജിലും കൊവിഡ് സ്വാബ് പരിശോധിക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു.

രോഗബാധ വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ലാബ് മൂന്ന് ഷിഫ്റ്റ് ജോലി ചെയ്യും. എല്ലാ ബീച്ച് റോഡുകളും അടുത്ത പത്ത് ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it