പാലക്കാട് 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 29 പേര്‍ക്ക് രോഗമുക്തി
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
BY NAKN2 Aug 2020 1:31 PM GMT
X
NAKN2 Aug 2020 1:31 PM GMT
പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച്ച 38 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 30പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 4 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.29 പേര്‍ രോഗമുക്തരായി.
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
Next Story
RELATED STORIES
കണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച്...
24 Oct 2023 6:55 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT