Latest News

തമിഴ്‌നാട്ടില്‍ പുതുതായി 3756 കൊവിഡ് രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ 64 മരണം

തമിഴ്‌നാട്ടില്‍ പുതുതായി 3756 കൊവിഡ് രോഗികള്‍, 24 മണിക്കൂറിനുള്ളില്‍ 64 മരണം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,756 പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,22,350 ആയിട്ടുണ്ട്.

ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 46,480 സജീവ രോഗികളാണ് ഉള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,700 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഇന്ന് വലിയ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. ഇന്നു മാത്രം 22,752 പേര്‍ രോഗബാധിതരായി. ആകെ രോഗികളുടെ എണ്ണം 7,42,417 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതുവരെ രാജ്യത്ത് 4,56,830 പേരുടെ രോഗം ഭേദമായിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it