Latest News

കോഴിക്കോട് സര്‍വകലാശാലയില്‍ 3500 ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് റിപോര്‍ട്ട്

കോഴിക്കോട് സര്‍വകലാശാലയില്‍ 3500 ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് റിപോര്‍ട്ട്
X

കോഴിക്കോട്; മുന്നു മാസം മുമ്പ് മൂല്യനിര്‍ണയം കഴിഞ്ഞ 3,500 ഉത്തരക്കടലാസുകള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് കാണാതായെന്ന് റിപോര്‍ട്ട്. ഉത്തരക്കടലാസുകള്‍ ആരുടെയെങ്കിലും കൈവശം അവശേഷിക്കുന്നുണ്ടെങ്കില്‍ എത്തിച്ചുതരണമെന്ന് പരീക്ഷാ വിഭാഗം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായിരിക്കുന്നത്.

പരീക്ഷപേപ്പര്‍ കാണാതായതോടെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരക്കടലാസുകള്‍ കണ്ടെത്താനുള്ള പല ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

Next Story

RELATED STORIES

Share it