Latest News

*31 സീനിയർ സി പി ഓ മാർ പോലീസ് സേനയുടെ ഭാഗമായി*

*31 സീനിയർ സി പി ഓ മാർ പോലീസ് സേനയുടെ ഭാഗമായി*
X

മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട്‌ പരേഡ് നടന്നു . പരിശീലനം പൂർത്തിയാക്കിയ 31 പേർ കൂടി പോലീസിന്റെ ഭാഗമായി. മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ അഭിവാദ്യം സ്വീകരിച്ചു. എംഎസ്പി അസി. കമാണ്ടന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ തസ്തികയിലാണ് പരിശീലനം നേടിയവർ നിയമിതരായത്. കോട്ടയം സ്വദേശി ആൽബിൻ കെ. ജെയിംസൺ പരേഡ് നയിച്ചു. പരിശീലന കാലയളവിൽ മികവ് തെളിയിച്ചവർക്ക് പോലീസ് മേധാവി പുരസ്‌കാരം നൽകി. ഇൻഡോർ വിഭാഗത്തിൽ അഭിജിത്ത് രാജേന്ദ്രനും ഔട്ട്ഡോർ വിഭാഗത്തിൽ ആൽബിൻ കെ. ജയിംസണും ഷൂട്ടിങ് വിഭാഗത്തിൽ കെ. സുജീഷും പുരസ്‌കാരം നേടി. സേനയുടെ ഭാഗമായവരിൽ അഞ്ച് പേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. 16 പേർ ബിരുദ യോഗ്യതയുള്ളവരും മൂന്ന് പേർ ഡിപ്ലോമ കഴിഞ്ഞവരും ഏഴ് പേർ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഡി.ഐ.ജി ഇൻ ചാർജ് അരുൾ ആർ.ബി. കൃഷ്ണ, എംഎസ്പി കമാണ്ടന്റ് കെ. സലിൻ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it