Latest News

ബാലവേല; നടി ഭാനുപ്രിയയുടെ വീട്ടില്‍ പരിശോധന

ബാലവേല; നടി ഭാനുപ്രിയയുടെ  വീട്ടില്‍ പരിശോധന
X

ചെന്നൈ: തമിഴ്,തെലുങ്ക് സിനിമാ താരം ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടുജോലിക്കായി നിര്‍ത്തിയ പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ സമാല്‍കോട്ടില്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നടിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മകളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. അതേസമയം, കുട്ടികള്‍ക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് നടിയും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it