Latest News

ടാക്‌സിക്കൂലിയുടെ പേരില്‍ കെനിയന്‍ പൗരനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തു

ടാക്‌സിക്കൂലിയുടെ പേരില്‍ കെനിയന്‍ പൗരനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: വിമാനത്താവളത്തിലേക്ക് പോകാന്‍ വിളിച്ച ടാക്‌സിയുടെ വാടക സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെനിയന്‍ പൗരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

കെനിയന്‍ പൗരനായ ജമാ സെയ്ദ് ഫറാ (51)യെ കൊലപ്പെടുത്തിയ കേസില്‍ ക്യാബ് ഡ്രൈവര്‍ വീരേന്ദര്‍ സിംഗ്, സുഹൃത്തുക്കളായ ഗോപാല്‍, ദില്‍ബാഗ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലക്കു ശേഷം മൃതദേഹം ഹോട്ടലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

സംഭവം നടന്നത് തിങ്കളാഴ്ചയാണ്. അന്ന് ഫറാ ഡല്‍ഹിയില്‍ നിന്നും സൊമാലിയയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടാക്‌സിയില്‍ എത്തിച്ചതിന് 600 രൂപ വാടക ആവശ്യപ്പെട്ടുവെന്നും എന്നാല്‍ 100 രൂപയാണ് നല്‍കിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കെനിയന്‍ സ്വദേശിയുടെ മൃതദേഹം ഹോട്ടലിനടുത്തുള്ള ഫുട്പാത്തില്‍ കിടക്കുന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അതേസമയം ലഗേജ് നഷ്ടപ്പെട്ടിരുന്നു. മൊബൈലില്‍ നിന്ന് അവസാനമായി ഡയല്‍ ചെയ്ത നമ്പറിലേക്ക് പോലീസ് ബന്ധപ്പെട്ടപ്പോള്‍ ട്രാവല്‍ ഏജന്റായ മനോജ് സാഹുവിനെ ലഭിച്ചു. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ടയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. ഹൃദ്രോഗ ചികിത്സക്കായാണ് ജമാ സെയ്ദ് ഫറാ ഡല്‍ഹിയിലെത്തിയത്. ഇദ്ദേഹത്തിന്റെ ലഗേജ് പിന്നീട് പ്രതികളില്‍ നിന്നും കണ്ടെടുത്തു.

Next Story

RELATED STORIES

Share it