ഡല്‍ഹിയില്‍ 24 മണിക്കൂറിനുളളില്‍ 2,442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 2,803

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,442 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായും 61 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
സര്‍ക്കാര്‍ കണക്കുപ്രകാരം 1,644 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. സംസ്ഥാനത്തിപ്പോള്‍ 27,007 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 59,992 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 2,803 പേര്‍ക്ക് കൊവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടു.
രാജ്യത്ത് ഇന്ന് മാത്രം 18,653 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 5,85,493 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതുക്കിയ കണക്കുപ്രകാരം 2,20,114 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ തുടരുന്നുണ്ട്. 3,47,973 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്ന് മാത്രം രാജ്യത്ത് 507 പേര്‍ മരിച്ചു. 17,400 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
RELATED STORIES
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT