Latest News

വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവതിയ്ക്കു നേരേ ആസിഡ് ആക്രമണം; 23 വയസ്സുകാരിക്ക് ദാരുണാന്ത്യം

വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവതിയ്ക്കു നേരേ ആസിഡ് ആക്രമണം; 23 വയസ്സുകാരിക്ക് ദാരുണാന്ത്യം
X

കുശിനഗര്‍: ഉത്തര്‍പ്രദേശിലെ മോര്‍വാനില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതി ആസിഡ് ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 23കാരിയായ കാജലിനും മാതാവ് ലീലാവതി ദേവിക്കും നേരെ അജ്ഞാതന്‍ മേല്‍ക്കൂര വഴി വീട്ടിനുള്ളില്‍ കടന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കാജലിനെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാംകോള പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

മാതാവ് ലീലാവതി ദേവി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it