Latest News

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത് ക്ഷണിക്കപ്പെട്ട 2,000 പേര്‍

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത് ക്ഷണിക്കപ്പെട്ട 2,000 പേര്‍
X

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ലണ്ടനില്‍ ആരംഭിച്ചു. സംസ്‌കാരച്ചടങ്ങില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ട 2000 അതിഥികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെയാണ് അവസാനമായി ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരിച്ചത്.

മരിച്ച് 11 ദിവസത്തിനുശേഷമാണ് സംസ്‌കാരം നടത്തുന്നത്. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആഗോള മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍, ജാപ്പാനിലെ നാറുഹിതോ ചക്രവര്‍ത്തി എന്നിവരും പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി മുര്‍മുവാണ് ലണ്ടനിലെത്തിയത്.

സംസ്‌കാരച്ചടങ്ങുകള്‍ ആഗോളതലത്തില്‍ ടെലിവിഷനില്‍ ലൈവ് ടെലകാസ്റ്റ് ചെയ്യുന്നുണ്ട്.

രാജ്ഞിയുടെ മൂത്ത മകന്‍ കിങ് ചാള്‍സ് മൂന്നാമന്‍ മിലിറ്ററി യൂനിഫോമില്‍ ശവമഞ്ചത്തെ അനുഗമിച്ചു.

യൂറോപ്യന്‍ യൂനിയന്‍, ഫ്രാന്‍സ്, ജപ്പാന്‍, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. റഷ്യ, അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചില്ല.

Next Story

RELATED STORIES

Share it