Latest News

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും

പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും
X

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായ ബന്ധപ്പെട്ട് 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കോന്നി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും.

ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ദിവസം കഴിഞ്ഞിയിട്ടും കുറ്റപത്രം നല്‍കാതിരുന്നതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിരുന്നു. ഈ സാഹചര്യത്തലാണ് അന്വേഷണ സംഘത്തന്റെ നീക്കം. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതികളാ റിയ, റിബ, റോയി ഡാനിയേല്‍ , പ്രഭ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തീര്‍പ്പാക്കിയിരുന്നു.2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളടക്കുമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലഭ്യമാകാനുള്ള തെളിവുകള്‍ വേഗത്തില്‍ കണ്ടെത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it