Latest News

തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുല്ലൂര്‍ കരിവമ്പ്രം ഉളളാട്ടില്‍ വി ടി അബൂബക്കര്‍(35), ഉള്ളാട്ടില്‍ കരിവമ്പ്രം പുല്ലൂര്‍ മൊയ്തീന്‍കുട്ടി(36) എന്നിവരാണ് കര്‍ണാടക-കേരള അതിര്‍ത്തിയില്‍ വച്ച് അറസ്റ്റിലായത്.

തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
X

മാനന്തവാടി: തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട. വാഹനപരിശോധനയ്ക്കിടെയാണ് അഞ്ച് കിലോ കഞ്ചാവുമായി എത്തിയ രണ്ട് പേരെ എക്‌സസൈസ് വിഭാഗം പിടികൂടിയത്. പുല്ലൂര്‍ കരിവമ്പ്രം ഉളളാട്ടില്‍ വി ടി അബൂബക്കര്‍(35), ഉള്ളാട്ടില്‍ കരിവമ്പ്രം പുല്ലൂര്‍ മൊയ്തീന്‍കുട്ടി(36) എന്നിവരാണ് കര്‍ണാടക-കേരള അതിര്‍ത്തിയില്‍ വച്ച് അറസ്റ്റിലായത്. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും.

എക്‌സൈസ് സി ഐ ശിവ പ്രസാദ് ,പ്രവന്റീവ് ഓഫീസര്‍ കെ ശശി, സി പി ഒ മാരായ മന്‍സൂര്‍ അമല്‍ തോമസ് മാനു വെല്‍ രാമചന്ദ്രന്‍ അബ്ദുള്‍ ഗഫൂര്‍ ,രമേശ് ബാബു, സജി പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.




Next Story

RELATED STORIES

Share it