Latest News

രാജ്യത്ത് 2 ലക്ഷം സജീവരോഗികള്‍; ഭൂരിഭാഗം കേസുകളും 7 സംസ്ഥാനങ്ങളില്‍നിന്ന്

രാജ്യത്ത് 2 ലക്ഷം സജീവരോഗികള്‍; ഭൂരിഭാഗം കേസുകളും 7 സംസ്ഥാനങ്ങളില്‍നിന്ന്
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.33 ദശലക്ഷം കടന്നു. ആകെ രോഗികളുടെ 87.72 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ രോഗികളടെ എണ്ണത്തിലും വര്‍ധനയുണ്ട്. നിലവില്‍ വിവിധ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലുമായി 200000 രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനുള്ളില്‍ 24,882 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

രാജ്യത്തെ ആകെ സജീവ കേസുകള്‍ പോസിറ്റീവ് കേസുകളുടെ 1.78 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 63.57 ശതമാനം. ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയില്‍ 140 പേര്‍ മരിച്ചു. ഇതില്‍ 81.43 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രിയില്‍ ഇന്നലെ 56 പേരും പഞ്ചാബില്‍ 34 പേരും കേരളത്തില്‍ 14 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ളതും ഏഴ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയവയാണ് രോഗവ്യാപനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

Next Story

RELATED STORIES

Share it