17കാരനെ വിവാഹം ചെയ്തതിന് 19കാരിയെ അറസ്റ്റ് ചെയ്തു
പൊള്ളാച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 19കാരിയെ അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്. പെട്രോള്‍ പമ്പ് ജീവനക്കാരിയാണ് അറസ്റ്റിലായത്.
യുവതിയും അയല്‍വക്കത്ത് താമസിക്കുന്ന 17 വയസുകാരനും സുഹൃത്തുക്കളായിരുന്നു. ആഗസ്റ്റ് 26ന് ഇരുവരും പഴനിയില്‍ എത്തി വിവാഹിതരായി. പിന്നീട് ഒന്നിച്ച് താമസിച്ചിരുന്നു ആണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് പൊള്ളാച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവാഹവും, ലൈംഗിക പീഡനവും പുറത്തറിഞ്ഞത്. പതിനേഴുവയസുകാരനെ തട്ടിക്കൊണ്ടുപോയതടക്കം വകുപ്പുകളില്‍ കേസ് എടുത്തതായി പൊള്ളാച്ചി ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പൊലീസ് ചുമത്തിയ വകുപ്പുകളില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പോക്സോ 5(1),6 വകുപ്പുകള്‍ സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ചുമത്താറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
RELATED STORIES
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം;...
30 April 2024 10:13 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്...
30 April 2024 10:11 AM GMTതൃശ്ശൂരില്‍ കാണാതായ മാതാവും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍
30 April 2024 10:09 AM GMTനടന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസവും; കോടതിയെ സമീപിക്കുമെന്ന്...
30 April 2024 10:05 AM GMTലൈംഗികാരോപണം: പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തു
30 April 2024 10:03 AM GMTവരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായും കത്തി നശിച്ചു
30 April 2024 9:59 AM GMT