ഒരുകോടിയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി കരിപ്പൂരില്‍ പിടിയില്‍

കോഴിക്കോട്: ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ 19വയസ്സുകാരി പിടിയിലായി. കാസര്‍കോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30 നാണ് ഷഹല ദുബയില്‍ നിന്നും കോഴിക്കോടുള്ള വിമാനത്തിലിറങ്ങിയത്. 11 മണിയോടെ പുറത്തിറങ്ങിയ ഷഹലയെ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍, പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷഹലയെ വിമാനത്താവളത്തിന് പുറത്തുവച്ച് വീണ്ടും പരിശോധിച്ചെങ്കിലും സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലാക്കി 1,884 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കൊണ്ടുവന്നത്. വിപണിയില്‍ ഒരുകോടിയോളം വിലമതിക്കുന്നതാണ് ഈ സ്വര്‍ണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തു. കസ്റ്റംസിനെ വിവരമറിയിക്കുകയും ചെയ്തു.
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT