ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര് പിടിയില്‍
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ആണ് പീഡിപ്പിച്ചത്. പ്രതികള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവര്‍ പേരാമ്പ്ര പോലിസിന്റെ പിടിയിലായി. സജീര്‍ ഓട്ടോ ഡ്രൈവറാണ്.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ഥി ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റിയാണ് പരപ്പനങ്ങാടിയിലെത്തിയത്. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോവാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ടുപേരാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോട്ടേയ്ക്ക് വരുന്ന വഴി ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ പിന്നീട് പോലിസ് കണ്ടെത്തുകയായിരുന്നു.
RELATED STORIES
കാസര്‍കോട്ടെ സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കുപിന്നില്‍ ഭരണകൂട വീഴ്ച:...
25 May 2024 5:08 PM GMTഹജ്ജ് യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരിൽ രണ്ടാം ദിനത്തിൽ തന്നെ...
25 May 2024 12:35 PM GMTകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു
25 May 2024 9:46 AM GMT'ഇല്ലുമിനാട്ടി ക്രൈസ്തവ വിരുദ്ധം'; വിമര്‍ശനവുമായി കൊച്ചി ബിഷപ്പ് ജോസഫ് ...
25 May 2024 9:32 AM GMTമലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മൂന്നാം അലോട്ട്മെന്റോടെ...
25 May 2024 8:44 AM GMTകൊടുവള്ളിയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു കുട്ടി ഉൾപ്പെടെ 10...
25 May 2024 6:15 AM GMT