Latest News

കൊവിഡ്19: കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം, രോഗമുക്തര്‍ 675

കൊവിഡ്19: കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം, രോഗമുക്തര്‍ 675
X

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 47,859 ആയി. 38,390 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 675 പേരാണ് ആശുപത്രി വിട്ടിട്ടുള്ളത്. ചികില്‍സയില്‍ 9110 പേരുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത ഒരു മരണം ഉള്‍പ്പടെ കുവൈത്തില്‍ 359 പേര്‍ക്ക് ജീവഹാനിയുണ്ടായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അധികവും കുവൈത്ത് സ്വദേശികളാണ്, 549. ബാക്കി 370 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 142 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. അഹ്മദി ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്, 233.

ജഹ്‌റ 210,ഫര്‍വാനിയ 208, ഹവല്ലി 159, ക്യാപിറ്റല്‍ സിറ്റി 109 എന്നിങ്ങനെയാണ് മറ്റ് കേസുകള്‍.

റസിഡന്‍ഷ്യല്‍ ഏരിയായിലെ കണക്ക് ഇങ്ങനെ: സാദ് അല്‍ അബ്ദുള്ള 46, ഫര്‍വാനിയാ 42,സാല്‍മിയ 34, ജലീബ് അല്‍ ഷുവൈഖ് 30,സബാ അല്‍ സാലൈം 29, സുലൈബിയ റസിഡല്‍ഷ്യല്‍ 29.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4,312 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. കുവൈത്തില്‍ ആകെ 3,95,349 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡേ. അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it