Latest News

മഹാരാഷ്ട്രയില്‍ 186 വിദ്യാര്‍ഥിക്കള്‍ക്ക് കൊവിഡ്; സ്‌കൂള്‍ പരിസരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ 186 വിദ്യാര്‍ഥിക്കള്‍ക്ക് കൊവിഡ്; സ്‌കൂള്‍ പരിസരം  നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
X

മുംബൈ: മഹാരാഷ്ട്രയില്‍ 186 വിദ്യാര്‍ഥിക്കള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌കൂള്‍ പരിസരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ അമരാവതി, യാവത്മാല്‍ എന്നീ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ നാല് അധ്യാപകര്‍ക്കും രോഗം ബാധിച്ചതായാണ് റിപോര്‍ട്ട്. ഇതോടെ വാഷിം ജില്ലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 190 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇന്നലെ സംസ്ഥാനത്ത് 8,800 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 80 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.ഇതോടെ സംസ്ഥനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 21,21,119 ആയി. 51,937 പേര്‍ മരിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് സര്‍ക്കാറും മുംബൈ പോലിസും മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ച കഴിഞ്ഞും കേസുകള്‍ കുറയുന്നില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പു നല്‍കിയിരുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ നിരോധിച്ചു.




Next Story

RELATED STORIES

Share it