Latest News

ഹോണ്ടുറാസില്‍ പുതുവല്‍സര പരിപാടിക്കിടയില്‍ 18 മരണം

ഹോണ്ടുറാസില്‍ പുതുവല്‍സര പരിപാടിക്കിടയില്‍ 18 മരണം
X

ടെഗുസിഗല്‍പ: ഹോണ്ടുറാസില്‍ പുതുവല്‍സരാഘോഷ പരിപാടിയ്ക്കിടയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 18 പേര്‍ മരിച്ചു. ഹോണ്ടുറാസ് പോലിസിനെ ഉദ്ധരിച്ച് സിന്‍ഹുവയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം 2019നെ അപേക്ഷിച്ച് മരണസംഖ്യ കുറവാണെന്നാണ് നാഷണല്‍ പേലിസ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിഗോബെര്‍ട്ടൊ റോഡ്രിഗൂസ് പറയുന്നത്. 2019 ല്‍ 24 പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഹോണ്ടുറാസ്.

2020ല്‍ സംഘര്‍ഷങ്ങളില്‍ മാത്രം 3,482 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2019ല്‍ ഈ സംഖ്യ 4082 ആയിരുന്നു.

2020 ല്‍ ഒരു ലക്ഷത്തിന് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 37 ആയിരുന്നു. 2019 ല്‍ അത് 44.5 ഉം ആയിരുന്നു.

Next Story

RELATED STORIES

Share it