പിതാവിനെ വിവാഹ മോചനം ചെയ്യാത്തതിന് 17കാരന് മാതാവിനെ കൊലപ്പെടുത്തി
മൂന്നു വര്‍ഷത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.

പിതാവിനെ വിവാഹ മോചനം ചെയ്യാത്തതിന് 17കാരന് മാതാവിനെ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: പിതാവിനെ വിവാഹ മോചനം ചെയ്യാത്തതിന്റെ പേരില്‍ 17കാരന് മാതാവിനെ കൊലപ്പെടുത്തി. മൂന്നു മക്കളുടെ മാതാവായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. പിരിഞ്ഞു കഴിയുകയായിരുന്ന പിതാവിനൊപ്പം താമസിച്ചിരുന്ന മൂത്തമകനാണ് കൊലനടത്തിയത്.
മൂന്നു വര്‍ഷത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ഇളയമകനും മകളും ഇവര്‍ക്കൊപ്പവും മൂത്തമകന് പിതാവിനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇവരുടെ വിവാഹ മോചനക്കേസ് കോടതിയില്‍ നടന്നു വരികയായിരുന്നു. വിവാഹമോചനം നടത്താന്‍ മാതാവ് തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ കൂട്ടുകാര്‍ ഇയാളെ കളിയാക്കിയിരുന്നു. ഇതാണ് മാതാവിനെ കൊലപ്പടുത്തുന്നതിലേക്ക് നയിച്ചത്. കൊലപാതകദിവസം രാത്രി മാതാവ് കഴിയുന്ന വീട്ടിലെത്തിയ പ്രതി ഇവരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു.
ഇതിനു ശേഷം വീട്ടില്‍ കൊണ്ടുവിടാന്‍ മാതാവിനോട് ആവശ്യപ്പെട്ടു. രാത്രി 12.40ഓടെ ഇവര്‍ വീട്ടില്‍ നിന്നുമിറങ്ങി. പിന്നെ തിരികെ വന്നില്ല. അതോടെ നടത്തിയ അന്വേഷണത്തിലാണ് ഡിസംബര്‍ 1ന് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വിവാഹ മോചനത്തിന്റെ പേരില്‍ മകന് നേരത്തെയും മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
RELATED STORIES
കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMTനരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMT