ചുഴിയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച 17കാരനെ കാണാതായി

വിഴിഞ്ഞം: പൂവാര്‍ പൊഴിക്കര കടലില്‍ കുളിക്കവെ ചുഴിയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച 17കാരനെ കാണാതായി. പൂവാര്‍ ഇഎംഎസ് കോളനി തെക്കെതെരുവില്‍ സെയ്ദലവിയുടെ മകന്‍ മൊയ്‌നുദീ (17) നെ ആണ് കടലില്‍ കാണാതായത്. സുഹൃത്തുക്കളും അയല്‍വാസിയകളുമായ അഫ്‌സല്‍ (17), ഷാഹിദ് (17) എന്നിവര്‍ക്കൊപ്പം പൊഴിക്കര കടലില്‍ കുളിക്കവെ അഫ്‌സല്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു.ഇത് കണ്ട് മൊയ്‌നുദീനും ഷാഹിദും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇവരും ചുഴിയില്‍പ്പെട്ടു.
തീരത്തുണ്ടായിരുന്ന പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശികളും മത്സ്യതൊഴിലാളികളുമായ വിപിനും ഡാനുവും കടലിലേക്ക് ചാടി മൂന്ന് പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. അവശനായ മെയ്‌നുദീന്‍ ആഴങ്ങളിലേക്ക് താഴ്ന്നുപോയി ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.
മൊയ്‌നുദ്ദീന്‍ പാറശാല ചെറുവാരക്കോണം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് എത്തിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പൂവാര്‍ തീരദേശ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും മൊയ്‌നുദ്ദീനെ കണ്ടെത്താനായില്ല.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT