Latest News

17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ചെറുപുഴ കാക്കയംചാല്‍ സ്വദേശി എം സി ഹരികുമാറിനെ (50)യാണ് ചെറുപുഴ പോലിസ് പിടികൂടിയത്.

17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
X

ചെറുപുഴ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ചെറുപുഴ കാക്കയംചാല്‍ സ്വദേശി എം സി ഹരികുമാറിനെ (50)യാണ് ചെറുപുഴ പോലിസ് പിടികൂടിയത്. സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ രണ്ടു മാസം മുമ്പ് 17 കാരനെ ചെറുപുഴ ടൗണില്‍ വെച്ച് കാറില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ചെറുപുഴ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയില്‍നിന്ന് മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തെ ബന്ധു ഗൃഹത്തില്‍ നിന്നാണ് പോലിസ് സംഘം പിടികൂടിയത്.

എസ്‌ഐ എം പി ഷാജിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ ഹബീബ് റഹ്മാന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മുഹമ്മദലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it