Latest News

പത്തനംതിട്ട ജില്ലയില്‍ 169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 145 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 11581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8726 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 67 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 310 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 8518 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2993 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2804 പേര്‍ ജില്ലയിലും, 189 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 15299 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2430 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3771 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 102 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 151 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 21500 പേര്‍ നിരീക്ഷണത്തിലാണ്.


ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

1 അടൂര്‍

(പറക്കോട്, പന്നിവിഴ, കരുവാറ്റ) 8

2 പന്തളം

(കുരമ്പാല, മുടിയൂര്‍കോണം, മങ്ങാരം, തോന്നല്ലൂര്‍) 9

3 പത്തനംതിട്ട

(കുമ്പഴ, വെട്ടിപ്രം, പത്തനംതിട്ട) 7

4 തിരുവല്ല

(മഞ്ഞാടി, തിരുമൂലപുരം, മുത്തൂര്‍, കാവുംഭാഗം, കറ്റോട്) 11

5 ആനിക്കാട്

(നൂറോമാവ്, ആനിക്കാട്) 4

6 ആറന്മുള

(കോഴിപ്പാലം, നീര്‍വിളാകം, ഇടയാറന്മുള, കാഞ്ഞിരവേലി) 9

7 അയിരൂര്‍ 2

8 ചെന്നീര്‍ക്കര 1

9 ചെറുകോല്‍ 1

10 ഏനാദിമംഗലം 4

11 ഇരവിപേരൂര്‍ 3

12 ഏഴംകുളം 3

13 എഴുമറ്റൂര്‍ 1

14 കടമ്പനാട് 3

15 കടപ്ര 1

16 കലഞ്ഞൂര്‍ 1

17 കല്ലൂപ്പാറ

(പുതുശേരി, തുരുത്തിക്കാട്, കല്ലൂപ്പാറ) 11

18 കവിയൂര്‍ 4

19 കൊടുമണ്‍

(രണ്ടാംകുറ്റി, കൊടുമണ്‍) 5

20 കോയിപ്രം 2

21 കോന്നി 3

22 കൊറ്റനാട് 3

23 കോട്ടാങ്ങല്‍ 1

24 കോഴഞ്ചേരി 3

25 കുളനട

(കുളനട, തുമ്പമണ്‍ താഴം, മാന്തുക, കൈപ്പുഴ, ഞെട്ടൂര്‍) 8

26 കുന്നന്താനം 1

27 കുറ്റപ്പുഴ 1

28 കുറ്റൂര്‍ 1

29 മലയാലപ്പുഴ 1

30 മല്ലപ്പളളി

(മല്ലപ്പളളി വെസ്റ്റ്, കീഴ്വായ്പ്പൂര്‍) 5

31 മല്ലപ്പുഴശേരി 4

32 മൈലപ്ര

(മൈലപ്ര) 5

33 നാരങ്ങാനം 2

34 നെടുമ്പ്രം

(നെടുമ്പ്രം, പൊടിയാടി) 5

35 നിരണം

(പനച്ചിമൂട്, നിരണം) 5

36 ഓമല്ലൂര്‍ 1

39 പന്തളം-തെക്കേക്കര

(പെരുമ്പുളിക്കല്‍, മാമ്മൂട്) 5

40 പെരിങ്ങര 2

41 പ്രമാടം 2

42 റാന്നി

(ചാത്തന്‍തറ, ഈട്ടിചുവട്, കരികുളം, പെരുമ്പുഴ) 8

43 റാന്നി-പഴവങ്ങാടി

(ചേത്തയ്ക്കല്‍) 5

44 സീതത്തോട് 1

45 തോട്ടപ്പുഴശേരി 1

46 തുമ്പമണ്‍ 1

47 വടശേരിക്കര 1

48 വെച്ചൂച്ചിറ 1

49 മറ്റ് ജില്ലക്കാര്‍ 3



ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി, എണ്ണം എന്ന ക്രമത്തില്‍:

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 174

2 ജില്ലാ ആശുപത്രി കോഴഞ്ചേരി 105

3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 45

4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 95

5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 170

6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 71

7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 83

8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 35

9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 72

10 നെടുമ്പ്രം സിഎഫ്എല്‍ടിസി 68

11 മല്ലപ്പളളി സിഎഫ്എല്‍ടിസി 64

12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1618

13 സ്വകാര്യ ആശുപത്രികളില്‍ 126

ആകെ 2726

Next Story

RELATED STORIES

Share it