Latest News

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 16,620 കൊവിഡ് രോഗികള്‍; കൂടുതല്‍ പ്രദേശങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിക്കുന്നു

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 16,620 കൊവിഡ് രോഗികള്‍; കൂടുതല്‍ പ്രദേശങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിക്കുന്നു
X

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കൊവഡ് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച 23,14,413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ജില്ലകളിലേക്കും കര്‍ഫ്യു വ്യാപിപ്പിച്ചു.

24 മണിക്കൂറിനുളളില്‍ 8,861 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 21,34,072 രോഗികള്‍.

സംസ്ഥാനത്ത് നിലവില്‍ 1,26,231 പേര്‍ സജീവരോഗികളാണ്. സംസ്ഥാനത്ത് ഇതുവരെ 52,861 പേര്‍ മരിച്ചു.

സംസ്ഥാനത്ത പോസിറ്റിവിറ്റി നിരക്ക് 13.21 ശതമാനമാണ്. രോഗമുക്തി നിരക്ക് 92.21 ശതമാനവും മരണനിരക്ക് 2.28 ശതമാനവുമാണ്.

നാഗ്പൂര്‍, ഔറംഗബാദ്, പൂനെ ജില്ലകള്‍ക്കുപുറമെ ലത്തൂര്‍ ജില്ലയിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു.

രാത്രി 8 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. എല്ലാ ആഴ്ചച്ചന്തകളും മാര്‍ച്ച് 31 വരെ അടച്ചുപൂട്ടിയിരിക്കുകയാണ്. നാഗ്പൂരില്‍ പൂര്‍ണ ലോക്ക്ഡൗണാണ്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് ലോക്ക് ഡൗണ്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

Next Story

RELATED STORIES

Share it