Latest News

കംബോഡിയയില്‍ ബസ് അപകടം; പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 മരണം

കംബോഡിയയില്‍ ബസ് അപകടം; പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 മരണം
X

നോം പേന്‍: കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര മേഖലയിലുണ്ടായ ബസ് അപകടത്തില്‍ 16 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്ക്. മധ്യപ്രവിശ്യയായ കമ്പോങ് തോമില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.

പ്രശസ്തമായ അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ഛയത്തിന്റെ ആസ്ഥാനമായ സീം റീപ്പില്‍ നിന്ന് തലസ്ഥാനമായ നോം പേനിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിലുണ്ടായിരുന്നവര്‍ എല്ലാവരും കംബോഡിയന്‍ പൗരന്മാരാണെന്ന് പോലിസ് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it