കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് രോഗബാധ; ഏഴു പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 15 കൊവിഡ് പോസിറ്റീവ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഏഴു പേര്‍ രോഗമുക്തരാവുകയും ചെയ്തു.
ഓമശ്ശരി സ്വദേശി (52)ജൂലൈ 1ന് രാത്രി സൗദിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് കുന്ദമംഗലം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
നടുവണ്ണൂര്‍ സ്വദേശി(28)ജൂണ്‍ 23ന് ബഹറൈനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 29ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
വെളളയില്‍ സ്വദേശി (61) 14 ന് ചെന്നൈയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന്് ജൂണ്‍ 29ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
പൊക്കുന്ന് സ്വദേശി(26) ജൂണ്‍ 26ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് കോഴിക്കോട് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29ന് എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി. സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.
തൂണേരി സ്വദേശി (52) ജൂണ്‍ 18ന് ഖത്തറല്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലായ് 3ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
തൂണേരി സ്വദേശി(31) ജൂണ്‍ 22 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലായ് 3ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
കല്ലായ് സ്വദേശികള്‍, ദമ്പതികള്‍ (62, 48), മാതാവും കുട്ടികളും (37, 15, 6) ജൂണ്‍ 30 ന് പ്രദേശത്തെ പോസിറ്റീവായ ഗര്‍ഭിണിയുമായി സമ്പര്‍ക്കമുണ്ടായ മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരിയും മക്കളുമാണിവര്‍. മാതാപിതാക്കളുടെ സ്രവസാംപിളുകള്‍ ജൂലായ് 3നും മറ്റുളളവരുടേത് ജൂലൈ 1നും കല്ലായിയില്‍ നിന്നും എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികില്‍സയിലാണ്.
ഫറോക്ക് സ്വദേശി(53) ജൂലൈ 3ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികില്‍സയിലാണ്.
നാദാപുരം സ്വദേശി (35) ജൂലൈ 4ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികില്‍സയിലാണ്.
പെരുവയല്‍ സ്വദേശി(38) ജൂലൈ 4 ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് കോഴക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികില്‍സയിലാണ്.
ഒളവണ്ണ സ്വദേശി(50) ജൂലൈ 4 ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് കോഴക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികില്‍സയിലാണ്.
എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി (50), അത്തോളി സ്വദേശികള്‍ (11, 06), പെരുവയല്‍ സ്വദേശി (47), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികുളം സ്വദേശി (44), കൂരാച്ചുണ്ട് സ്വദേശിനി (04), മലപ്പുറം സ്വദേശിനി (25) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയവര്‍.
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT