Latest News

കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി

കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി
X

കോഴിക്കോട്: കടലുണ്ടി പക്ഷി സങ്കേതം നടപ്പാത പദ്ധതിക്കായി 1.44 കോടിരൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസര്‍വാണ് കടലുണ്ടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം. കമ്മ്യൂണിറ്റി റിസര്‍വിന്റെ വികസന പദ്ധതിയാണ് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് നടപ്പാത പദ്ധതി. നടപ്പാത, ആര്‍ച്ച് ബ്രിഡ്ജ്, വ്യൂവിംഗ് ഡെക്ക്, റെയിലിങ് ആന്‍ഡ് ഫെന്‍സിങ്, സ്‌നാക്ക് ബാറുകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സീറ്റിങ് ഏരിയ, ലൈറ്റിങ് മുതലായവ പദ്ധതില്‍ ഉള്‍പ്പെടും.

വിനോദസഞ്ചാര രംഗത്ത് പദ്ധതി ഒരു നാഴികക്കല്ലായി തീരും. വിനോദസഞ്ചാര വകുപ്പിന്റെ വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയുംവേഗം പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it