മഹാരാഷ്ട്രയില്‍ 138 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 138 പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച പോലിസുകാരുടെ എണ്ണം 8,722ആയി.
സംസ്ഥാന പോലിസ് വിഭാഗം നല്കുന്ന കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 1,955 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.
6,670 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം മൂന്നു പോലിസുകാര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ച പോലിസുകാരുടെ എണ്ണം 97 ആയി.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 7,924 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. ഇന്നലെ മാത്രം 227 പേര് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,83,723 ആണ്.
മഹാരാഷ്ട്രയില്‍ ഇതുവരെ 2,21,944 പേര് രോഗമുക്തരായി. 1,47,592 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്.
ഇന്ന് മാത്രം 8706 പേര് ആശുപത്രി വിട്ടു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 57.84 ശതമാനമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT