- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വര്‍ഷങ്ങളോളം ബലാല്‍സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍
ഇതിനിടയില്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കി അതിന്റെ അടിമയാക്കി മാറ്റി. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന നൃത്ത പരിപാടിയിലാണ് കുട്ടിയുമായി പ്രതികള്‍ പരിചയത്തിലായത്. നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ് ഇവര്‍ കുട്ടിയെ കൂടെ കൂട്ടി. പിന്നീട് അവരോടൊപ്പം താമസിച്ച് നൃത്തം പഠിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കി അതിന്റെ അടിമയാക്കി മാറ്റി. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ഹോര്‍മോണുകളും നല്‍കിയതായി കുട്ടി വനിതാ കമ്മീഷനോട് പറഞ്ഞു.
നൃത്ത പരിശീലന സംഘം കുട്ടിയെ സ്ഥിരമായി ബലാല്‍സംഗം ചെയ്തുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഉപഭോക്താക്കളായി വന്ന മറ്റുള്ളവരും ബലാല്‍സംഗത്തിനിരയാക്കി. തിരക്കേറിയ ട്രാഫിക് സിഗ്‌നലുകളില്‍ യാചിക്കാന്‍ പ്രേരിപ്പിച്ചു. പ്രതികളും സ്ത്രീകളുടെ വസ്ത്രം ധരിച്ച് യാചനക്കിറങ്ങിയിരുന്നു. ഇതിനിടയില്‍ മറ്റൊരു ആണ്‍കുട്ടിയെ കൂടി സംഘം പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയിരുന്നു. ഈ കൂട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി.
വീട്ടുകാരോട് ഈ കാര്യങ്ങള്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണ്‍ സമയത്താണ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് രണ്ടു കുട്ടികളും ആദ്യത്തെ കുട്ടിയുടെ മാതാവിന്റെ അടുത്തെത്തിയത്. രണ്ട് കുട്ടികളും ഭയം കാരണം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
ഡിസംബറില്‍ പ്രധാന പ്രതി ഇവരെ തേടിയെത്തി ബലമായി വീണ്ടും കൊണ്ടുപോയി. മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്തതെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. രണ്ടു ദിവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിച്ചു. അവിടെ വച്ചു കണ്ട അഭിഭാഷകനാണ് ഇരുവരെയും വനിതാ കമ്മീഷനു മുന്നിലെത്തിച്ചത്.
കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ഇതുവരെയുണ്ടായ സംഭവങ്ങളെല്ലാം കുട്ടികള്‍ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാന പ്രതി ുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
രക്ഷപ്പെട്ട രണ്ടു കുട്ടികള്‍ക്കും നിയമസഹായം നല്‍കുന്നുണ്ടെന്നും അവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അറിയിച്ചു.
RELATED STORIES
ധര്‍മസ്ഥല: കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തിന് നേരെ ആക്രമണം
7 Aug 2025 3:50 AM GMTഅരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു...
7 Aug 2025 3:35 AM GMTഐഎസ്എല്‍ പ്രതിസന്ധി; ശമ്പളം കുറയ്ക്കാന്‍ കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMTഐഎസ്എല്‍; ചെന്നൈയിന് എഫ്സിയുടെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും...
6 Aug 2025 5:39 PM GMT''ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വലിച്ചു നടക്കുന്നത് മനുഷ്യത്വരഹിതം''; ...
6 Aug 2025 2:59 PM GMTഗുജറാത്തിലെ സ്കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കി
6 Aug 2025 2:35 PM GMT