Latest News

കശ്മീരില്‍ 12.5 ലക്ഷം പേര്‍ക്ക് സ്ഥിരതാമസ രേഖകള്‍ നല്‍കി: പാകിസ്താന്‍ അഭയാര്‍ഥികള്‍ക്കും രേഖ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷം ഇല്ലാതെയാക്കാന്‍ വേണ്ടിയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പാകിസ്താന്‍ അഭയാര്‍ഥികള്‍ക്ക് ഉള്‍പ്പടെ കശ്മീരില്‍ സ്ഥിരതാമസ രേഖ അനുവദിച്ച നടപടി.

കശ്മീരില്‍ 12.5 ലക്ഷം പേര്‍ക്ക് സ്ഥിരതാമസ രേഖകള്‍ നല്‍കി: പാകിസ്താന്‍ അഭയാര്‍ഥികള്‍ക്കും രേഖ
X

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം 12.5 ലക്ഷം പേര്‍ക്ക് സംസ്ഥാനം സ്ഥിരതാമസ രേഖകള്‍ അനുവദിച്ചു. കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കശ്മീരില്‍ സ്ഥിരമായി താസിക്കാനുള്ള അനുമതി ലഭിച്ചത്. കശ്മീരി പണ്ഡിറ്റ് കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 'സ്റ്റേറ്റ് സബ്ജക്ട് സര്‍ട്ടിഫിക്കറ്റുകള്‍' കൈവശമുള്ള ജമ്മു കശ്മീര്‍ നിവാസികളില്‍ 99 ശതമാനം പേര്‍ക്ക് പുതുതായി സ്ഥിരതാമസ രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സല്‍ വ്യക്തമാക്കി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷം ഇല്ലാതെയാക്കാന്‍ വേണ്ടിയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പാകിസ്താന്‍ അഭയാര്‍ഥികള്‍ക്ക് ഉള്‍പ്പടെ കശ്മീരില്‍ സ്ഥിരതാമസ രേഖ അനുവദിച്ച നടപടി. എന്നാല്‍, സ്ഥിരതാമസ രേഖകള്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ മാത്രമുള്ളതാണെന്നും സ്വന്തമായി ഭൂമി വാങ്ങാനുള്ള അവകാശം ഇത് നല്‍കുന്നില്ലെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പവന്‍ കോട്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥിരതാമസ രേഖകള്‍ കൈവശമുള്ളവരെ ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നുള്ള 11,398 അഭയാര്‍ഥികളും വാല്‍മീകി സമാജിലെ 415 അംഗങ്ങളും പുതിയ രേഖകള്‍ പ്രകാരം കശ്മീരിലെ സ്ഥിരതാമസക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it