Big stories

മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്
X

കെറ്റിന്‍ജെ: വടക്കന്‍ മോണ്ടെനെഗ്രോയിലെ കെറ്റിന്‍ജെ പട്ടണത്തില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെദോനിവ പ്രദശത്ത് താമസിക്കുന്ന അക്രമി, കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കുട്ടികളുള്‍പ്പടെയുള്ളവര്‍ക്ക് നേരെയാണ് ഇയാള്‍ അക്രമം അഴിച്ചുവിട്ടത്. മോണ്ടിനെഗ്രോയിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളും തോക്കുധാരിയും ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്.

ഒരാള്‍ക്ക് 8 വയസ്സും മറ്റൊരാള്‍ക്ക് 11 വയസ്സുകാരനുമാണ്. അമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘം ഇയാളെയും വെടിവച്ചുകൊന്നു. അതേസമയം, പടിഞ്ഞാറന്‍ മോണ്ടിനെഗ്രിന്‍ നഗരമായ സെറ്റിന്‍ജെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലിസ് വിസമ്മതിച്ചു. പരിക്കേറ്റവരില്‍ ഒരു പോലിസുകാരനുമുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി വെടിവയ്പ്പിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് മോണ്ടിനെഗ്രോയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട കുടുംബം അക്രമിയുടെ വീട്ടില്‍ വാടകക്കാരായി താമസിക്കുകയായിരുന്നു- മോണ്ടിനെഗ്രോ പോലിസ് ഡയറക്ടര്‍ സോറാന്‍ ബ്രഡ്ജാനിന്‍ പറഞ്ഞു. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ അറിവായിട്ടില്ലെന്നും വെടിവച്ചയാളുടെ പേര് നല്‍കിയിട്ടില്ലെന്നും എന്നാല്‍ തന്റെ ആദ്യാക്ഷരം വിബി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it